തച്ചമ്പാറ: മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തച്ചമ്പാറയിൽ അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തി. പണിതീരാത്ത വീട്ടിൽ നിന്ന് 35 സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘം എത്തുമ്പോൾ വാഹനത്തിൽ സിലിണ്ടറുകൾ നിറച്ച് നിർത്തിയ നിലയിലായിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എച്ച്പിയുടെ 25 സിലിണ്ടറുകളും നാല് വാണിജ്യ സിലിണ്ടറുകളും ഭാരത് ഗ്യാസിന്റെ എട്ട് സിലിണ്ടറുകളും 20 കിലോയുടെ ഒരു സിലിണ്ടറുമാണ് പിടിച്ചെടുത്തത്. നാല് കാലി സിലിണ്ടറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും പൊലീസിനു കൈമാറി. തുടർനടപടി സ്വീകരിക്കാനായി പൊലീസിനു പരാതി നൽകിയതായി അസി. ടിഎസ്ഒ മനോജ് വീട്ടിക്കാട് പറഞ്ഞു
താലൂക്ക് സപ്ലൈ ഓഫിസർ പത്മിനി, അസി.താലൂക്ക് സപ്ലൈ ഓഫിസർ മനോജ് വീട്ടിക്കാട്ട്, റേഷനിങ് ഇൻസ്പെക്ടർമാരായ തങ്കച്ചൻ, മുജീബ് റഹ്മാൻ, മിനി, കല്ലടിക്കോട് പൊലീസ് ഇൻസ്പെക്ടർ ഷഫീർ, എസ്ഐമാരായ നൗഷാദ്, ശ്രീനിവാസൻ, എസ്‌സിപിഒമാരായ പത്മരാജൻ, രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags
mannarkkad