ദേശീയപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു

മണ്ണാർക്കാട് :  ദേശീയപാതയിൽ ഇന്നലെ രണ്ടിടങ്ങളിൽ വാഹനാപകടം.  അരിയൂർ
പിലാപ്പടിയിലും, ആര്യമ്പാവിലും ആണ് അപകടം ഉണ്ടായത്. അരിയൂർ പിലാപ്പടിയിൽ പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്

അപകടത്തിൽപ്പെട്ട വാഹനം  നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ നെൻമാറ സ്വദേശി ശിവദാസൻ (49) വട്ടമ്പലം മദർകെയർ ആശുപത്രിയിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല. കാർ മണ്ണാർക്കാട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കും പിക്കപ്പ് വാൻ എതിർ ദിശ യിലും സഞ്ചരിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപെട്ട വാഹനങ്ങളെ റോഡരുകിലേക്ക്
നീക്കിയശേഷം ഗതാഗതം
പുന:സ്ഥാപിച്ചു. 

ആര്യമ്പാവിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്  ഇന്നലെ രാത്രി ഒമ്പത് മണിയോട് അടുത്താണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല, തുടർന്ന് സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള ബ്ലോക്ക് അനുഭവപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട ട്രക്ക് റോഡിൽ നിന്ന്  മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു
Previous Post Next Post

نموذج الاتصال