മണ്ണാർക്കാട്: ശ്രീകൃഷ്ണപുരത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. കാർ ഓടിച്ച കോട്ടപ്പുറം കരിമ്പന വരമ്പ്സ്വദേശിയായ ഉമ്മർഅലി പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 5.45 നാണ് സംഭവം. ഫെഡറൽ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോൾഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇവിടെ നിർത്തിയിട്ട രണ്ടു കാറുകളിൽ ഇടിച്ചാണ് വാഹനം പാഞ്ഞു വന്നത്. അപകടകാരണം വ്യക്തമല്ല
Tags
mannarkkad