കാണികളുടെ മനസ്സ് നിറച്ച് കുമരംപുത്തൂർ ഫെസ്റ്റ് സമാപിച്ചു

മണ്ണാര്‍ക്കാട് : കലയും കാഴ്ചകളും സന്ദര്‍ശകരുടെ മനസ്സുനിറച്ച കുമരംപുത്തൂര്‍ ഗ്രാമോത്സവത്തിന് കുന്തിപ്പുഴയോരത്ത് നിറപ്പകിട്ടാര്‍ന്ന കൊടിയിറങ്ങി. കഴിഞ്ഞ മൂന്ന് ദിവസത്തെ സായാഹ്നങ്ങള്‍ മറക്കാനാകാത്ത ആസ്വാദനവിരുന്നാണ് പോത്തോഴിക്കടവിലെക്ക് ഒഴുകിയെത്തിയവര്‍ക്കെല്ലാം സമ്മാനിച്ചത്. ഇതാദ്യമായി കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കുമരംപൂത്തൂര്‍ ഫെസ്റ്റിലേക്ക് പുഴകടന്ന് ആയിരങ്ങളാണ് എത്തിയത്. നാടിന്റെ വഴികളെല്ലാം കുന്തിപ്പുഴയുടെ തീരത്തേക്ക് നീണ്ട കാഴ്ചയായിരുന്നു. ഗാനസന്ധ്യയും ഫുഡ് ഫെസ്റ്റും, നാടന്‍കലാമേളകളും ഗസല്‍ നൈറ്റും ഒറ്റയാള്‍ നാടകങ്ങളുമെല്ലാം സമാനതകളില്ലാത്ത കാഴ്ചാനുഭവം പകര്‍ന്നു.ആട്ടവും പാട്ടുമായി ഗ്രാമോത്സവത്തെ നാടും ഏറ്റെടുത്തു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി.വികസന കാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ സ്വാഗതവും രവീന്ദ്രന്‍ പുന്നശ്ശേരി നന്ദിയും പറഞ്ഞു.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, സംഘാടക സമിതി ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, ജനറല്‍ കണ്‍വീനര്‍ ടി.കെ ഷമീര്‍,
ക്ഷേമകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാടത്തുംപുള്ളി, ജനപ്രതിനിധികളായ രുഗ്മിണി, ഉഷ, വിനീത, ശ്രീജ, സിദ്ദീഖ് മല്ലിയില്‍, ഷരീഫ് ചങ്ങലീരി, ഹരിദാസന്‍ ആഴ് വാഞ്ചേരി, ലയന്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍, പൊന്‍പാറ കോയക്കുട്ടി, അബു വറോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പുള്ളുവന്‍പാട്ട്, ബാബു ഒലിപ്രം അവതരിപ്പിച്ച ചുടലയൊരുക്കുന്നയാള്‍ ഒറ്റയാള്‍ നാടകം, ആദിവാസി നൃത്തം, ഒപ്പന, ഫാഷന്‍ഷോ, മ്യൂസിക്കല്‍ ഷോ, ഡി.ജെ മ്യൂസിക്ക് എന്നിവയും അരങ്ങിലെത്തി.
Previous Post Next Post

نموذج الاتصال