മണ്ണാർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലിശ്ശേരി സ്വദേശി ജയകൃഷ്ണൻ (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ടിപ്പു സുൽത്താൻ റോഡ് മുക്കണ്ണത്ത് വെച്ച് ജയകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോകാറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ജയകൃഷ്ണന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിലും, പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇംഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം
Tags
mannarkkad