പട്ടാമ്പിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വാടാനാംകുറിശ്ശി വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്.  പൊയിലൂർ താഴത്തേതിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീനാണ് (22) മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം

Post a Comment

Previous Post Next Post