12 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

മണ്ണാർക്കാട്: കൃഷിക്കും ജനജീവിതത്തിനും ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിൽ 12 കാട്ടുപന്നികളെ കൂടി വെടിവെച്ചു കൊന്നു. കഴിഞ്ഞ ആഴ്ച ചങ്ങലീരി, മൈലാംപാടം, കുളപ്പാടം, വെള്ളപ്പാടം ഭാഗങ്ങളില്‍ നിന്നും 15 കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു.

ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം സംസ്‌കരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചങ്ങലീരി, മൈലാംപാടം, വെള്ളപ്പാടം, കുളപ്പാടം, അക്കിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെ കൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ ദിലീപ്കുമാര്‍, സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം. വ്യാഴം രാത്രി ഏഴിന് തുടങ്ങിയ ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വിവിധ വാര്‍ഡ് മെമ്പര്‍മാരായ പി.അജിത്ത്, ഹരിദാസന്‍ ആഴ്‌വാഞ്ചേരി, സിദ്ദീഖ് മല്ലിയില്‍, കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, സുഫിയാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post