മണ്ണാർക്കാട്: വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് സന്തോഷ് കുമാർ.
ഭാര്യ: ബിന്ദു
മക്കൾ : ഹരിത് കൃഷ്ണ, ഭരത് കൃഷ്ണ
Tags
mannarkkad