അറസ്റ്റ് ചെയ്തു

മണ്ണാർക്കാട് : ചിറയ്ക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഞായറാഴ്ച എൽ.ഡി.എഫ് പ്രവർത്തകരും ജനകീയക്കൂട്ടായ്മയും തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്‌ ചെയ്തു. ഇടതുപക്ഷ അനുഭാവിയായ റിയാസ് കൊറ്റിയോടിനെയാണ് പോലീസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സംഭവത്തിലെ നിയമലംഘനം അന്വേഷണവിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി പോലീസ് ഇൻസ്പെക്ടർക്കെതിരേ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
Previous Post Next Post

نموذج الاتصال