മണ്ണാർക്കാട്: പെയിന്റിംഗ് ജോലിക്കിടെ മണ്ണാർക്കാട് തെങ്കര സ്വദേശിക്ക് സൂര്യാഘാതമേറ്റു. തെങ്കര തോടുകാട് ആലിക്കൽ വീട്ടിൽ സൈതലവിക്കാണ് പൊള്ളലേറ്റത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞിരത്ത് പെയിന്റിംഗ് ജോലിക്കിടെ ശരീരത്തിൽ അസ്വസ്ഥത തോന്നി സൈതലവി ഷർട്ടൂരി നോക്കിയപ്പോൾ മുതുകിൽ
ചുവപ്പുനിറം കാണുകയായിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ആ ഭാഗം പൊള്ളിയ നിലയിലാണ്.
Tags
mannarkkad