മണ്ണാർക്കാട്: ദേശീയപാത ചിറയ്ക്കൽപ്പടിയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കല്ലടിക്കോട് കരിമ്പ സ്വദേശി സുൽഫീക്കറിനാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം സുൽഫീക്കർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പന്നിയിടിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത് ഇദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലും, തുടർന്ന് അൽഷിഫ ആശുപത്രിയിലും പ്രവേശിപ്പിച്ചു
റിപ്പോർട്ട്: ഷിഹാസ് മണ്ണാർക്കാട് (നന്മ ആംബുലൻസ് ടീം)
Tags
mannarkkad