കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മണ്ണാർക്കാട് : കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കല്ലടി കോളേജ്-പയ്യനെടം റോഡിലെ അക്കിപ്പാടം ബംഗ്ലാവുംകുന്ന് ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. അക്കിപ്പാടം സ്വദേശികളായ കരിമ്പൻചോലയിൽ ഷനൂബ് (17), തച്ചൻകുന്നിൽ മുഹമ്മദ് ഫാസിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. 

കുമരംപുത്തൂര്‍ പഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് നഗരസഭയുടെ അതിര്‍ത്തിയിലുള്ള അക്കിപ്പാടത്ത് കുറ്റിക്കാടുകള്‍നിറഞ്ഞ ഭാഗത്തു നിന്നാണ് കാട്ടുപന്നി റോഡിനു കുറുകെ പാഞ്ഞത്. സ്‌കൂട്ടറിലിടിച്ചതോടെ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയുമായിരുന്നു. ഇരുവരേയും പള്ളിക്കുന്നിലുള്ള പ്രാഥമി കാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال