പ്രതീകാത്മക ചിത്രം
ശ്രീകൃഷ്ണപുരം : ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ കരിമ്പുഴ പുഴയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ മരണ സംഖ്യ രണ്ടായി.
ദീമ മെഹബ (20) ആണ് മരിച്ചത്. നേരത്തെ റിസ്വാന (19) മരണപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയായ ബാദുഷയുടെ നില അതീവ ഗുരുതരമായിതന്നെ തുടരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.