കമ്മാപ്പ ഡോക്ടർക്ക് കർമ്മശ്രേഷ്ഠ പുരസ്ക്കാരം

മണ്ണാർക്കാട്: തൃശൂർ സീനിയർ ചേംബറിന്റെ കർമ്മശ്രേഷ്‌ഠ അവാർഡ് ഡോ:കെ.എ.കമ്മാപ്പക്ക്. സീനിയർ ചേമ്പറും, ലീജിയൻ ന്യൂറോസിങ്ക് ബാംഗ്ളൂരും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിനാണ് ഡോ: കമ്മാപ്പ അർഹനായത്.

ത്രിശൂർ ഹയാത്ത്  ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചു  ടി.എൻ.പ്രതാപൻ എം.പി.യിൽ നിന്നും  കർമ്മ ശ്രേഷ്ഠ അവാർഡ് ഏറ്റുവാങ്ങി.ഫാദർ ഡേവിഡ് ചിറമേൽ,ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി എന്നിവരും സന്നിഹിതരായിരുന്നു.
Previous Post Next Post

نموذج الاتصال