ശിശു മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അട്ടപ്പാടിക്കായി പ്രത്യേക കർമ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലേക്ക് എത്തണം. അവരെ സ്വയം പര്യാപ്തരാക്കണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി പറഞ്ഞു. ശിശു മരണവുമായി ബന്ധപ്പെട്ട് പരിഹാര മാർഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി നിർദേശിച്ചു.
പ്രത്യേക ആക്ഷൻ പ്ലാൻ അട്ടപ്പാടിക്ക് വേണ്ടി തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തലുണ്ടാകും. അട്ടപ്പാടിക്കായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും. മൈക്രോ ലെവൽ പ്ലാനിലൂടെ ഓരോ ഊരിലെയും പ്രശ്‌നം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.