അമ്പത്തിഅഞ്ചാം മൈലിൽ കിണറിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തച്ചനാട്ടുകര: അമ്പത്തി അഞ്ചാം മൈലിൽ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലുള്ള കിണറിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേലാകോടൻ നാസറിന്റെ മകൻ ആഷിഫ് (20) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് വൈകീട്ടാണ് അമ്പത്തി അഞ്ചാം മൈലിൽ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ കിണറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്

ഞായറാഴ്ച വൈകുന്നേരം മുതൽ ആഷിഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വിവിധയിടങ്ങളിൽ അന്വേഷിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post

نموذج الاتصال