വാഷ് കണ്ടെത്തി നശിപ്പിച്ചു

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍  108 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.പുതൂര്‍ ചൂട്ടറ ഊരില്‍ നിന്നും ഏകദേശം ഒരു കിലോ മീറ്റര്‍ മാറി പാറക്കെട്ടിന് സമീപത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്.പ്ലാസ്റ്റിക്ക് കുടങ്ങളിലാക്കിയാണ് വാഷ് ഒളിപ്പിച്ചു വച്ചിരുന്നത്.സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സദാനന്ദ കമ്മത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രംഗന്‍ എം,പ്രദീപ്,മനോജ്,പോള്‍,ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال