മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ നേര്‍ച്ച ഈ മാസം 16,17 തിയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളിപ്പടി സെന്ററില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.16ന് രാവിലെ ഒമ്പത് മണിക്ക് സയ്യിദ് വാഹിദ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും.വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാഥിതിയായിരിക്കും. വികെ ശ്രീകണ്ഠന്‍ എംപി, അഡ്വ.കെ ശാന്തകുമാരി എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വാര്‍ഡ് മെമ്പര്‍ പ്രിയ ടീച്ചര്‍ എന്നിവര്‍ സംബന്ധിക്കും.17ന് കൊടിയേറ്റ്, മൗലീദ് പാരായണം, ഖതംദുആ, ബുര്‍ദ മജ്‌ലിസ്, അന്നദാനം, ദുആ സമ്മേളനം, കുത്ത് റാത്തീബ്, റിലീഫ് വിതരണം, മതമൈത്രി പ്രഭാഷണം, കുത്ത് റാത്തീബ്, അറബ് എന്നിവ നടക്കും ഉസ്താദ് ഡോ എച്ച് സി ഉസ്മാന്‍ സൈനി അല്‍ഖാദിരി,ഉസ്താദ് ഡോ.കോയ കാപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സി ഹംസ ഉസ്താദ്, ഡോ.ഉസ്മാന്‍ സൈനി, മുഹ്‌യുദ്ധീന്‍ സഖാഫി, ഇസ്മായില്‍ പി കെ,ഹാഫിള് അബുത്വാഹിര്‍ സുഹ്‌രി, സല്‍മാന്‍ അസ്ഹരി,ശഫീഖ് എന്നിവര്‍ സംബന്ധിച്ചു.