മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഭാഗത്ത് തേനീച്ചയുടെ ആക്രമണം പതിവാകുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവമാണ് ഇന്ന് നടന്നത്.
കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല കൊറണക്കുന്നില്‍ തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊറണക്കുന്ന് സ്വദേശികളായ കല്ലിങ്ങല്‍ വിനീഷ്, ഒറ്റക്കുന്നേല്‍ ഡോളി, കീപ്പാമായില്‍ ജോസ്, കീപ്പാമായില്‍ അനിത, കുട്ടിക്കാട്ടില്‍ തോമസ് എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ കല്ലിങ്ങല്‍ വിനീഷിനെ വിദഗ്ധ ചികിത്സക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസവും രണ്ട് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.