മണ്ണാർക്കാട്: പുനർ നിർമ്മിച്ച ചിറക്കൽപ്പടി സെന്റ് ഗ്രി ഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ ഫെബ്രുവരി 20, 21 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടക്കും. പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
മെത്രാപ്പോലീത്തമാരായ ഡോ: ജ്വോഷ്വാ മാർ നിക്കോദിമോസ്, ഡോ: എബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമ്മികരാകും. ഞായർ രാവിലെ 9.15 ന് കൊടിമര സമർപ്പണം, വൈകീട്ട് 5.15 ന് അഭിവന്ദ്യ പിതാക്കളെ ദേവാലയത്തിലേക്ക് സ്വീകരിക്കൽ, 5.30 ന് സന്ധ്യാ നമസ്ക്കാരം, 6.15ന് കൂദാശയുടെ ഒന്നാം ഭാഗം, 8 മണിക്ക് ആശിർവാദം എന്നിവ നടക്കും
തിങ്കൾ വിശുദ്ധ കുർബാന, മുൻ വികാരിമാരെ ആദരിക്കൽ, ഉപഹാര സമർപ്പണം, ആശിർവ്വാദം എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.