മണ്ണാർക്കാട്: 2020-21 സാമ്പത്തിക വർഷത്തിലെ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 25ലക്ഷം രൂപ വിനിയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ പൂക്കോടംകുളമ്പ് കൊന്നാരം റോഡ് അഡ്വ.എൻ. ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുളളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ഹംസ, ജില്ലാ പഞ്ചായത്ത് അംഗം എം.മെഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.മണികണ്ഠൻ, ബഷീർ തെക്കൻ, വാർഡ് അംഗം എം.കെ ബക്കർ, പെരുമ്പയിൽ ഷൗക്കത്തലി, റഷീദ് ആലായൻ, സജാദ് ചാലിയൻ, മുഹമ്മദാലി, സീനത്ത് കൊങ്ങത്ത്, കരീം പൂക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു.