കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ്| മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ്, കോട്ടോപ്പാടത്ത് യു.ഡി.എഫ്

മണ്ണാർക്കാട് നഗരസഭയിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ  യു.ഡി.എഫിനും ഉജ്ജ്വല വിജയം.

മണ്ണാർക്കാട് നഗരസഭയിൽ CDS ചെയർ പേഴ്സൺ ആയി റജീന ഊർമ്മിള 28 ൽ 21 വോട്ടു നേടിയും വൈസ് ചെയർ പേഴ്സണായി സഫീന 28 ൽ 19 വോട്ടും നേടിയാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്.

കോട്ടോപ്പാടത്ത് 7 ന് എതിരെ 15 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയി ദീപ എ, വൈസ് ചെയര്‍പേഴ്സണ്‍ ആയി റഹ്മത്തുന്നീസ എന്‍ എന്നിവര്‍ വിജയിച്ചത്.

മണ്ണാർക്കാട് നഗരസഭയിൽ നിന്ന് വിജയം നേടിയ റെജീനക്കും, സഫീനക്കും മണ്ണാർക്കാട് CPI(M)LC സെക്രട്ടറി സ: കെ.പി.ജയരാജ് അഭിവാദ്യമർപ്പിച്ചു. മുസ്ലിം ലീഗിന്റെ കയ്യിലുള്ള വാർഡുകൾ പോലും അവരെ കൈയ്യൊഴിഞ്ഞ ചിത്രമാണ് ദൃശ്യമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ രൂപം നൽകിയ കുടുംബശ്രീ പ്രവർത്തനം പക്ഷപാതപരമല്ലാത്ത രീതിയിൽ എല്ലാവരെയും സമഭാവനയോടെ കണ്ട് വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ വിജയം കരുത്തേകുന്നതായും മുഴുവൻ ജനങ്ങളുടെയും പിന്തുണ ഇതിനുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിങ്കളാഴ്ച സത്യപ്രതിജ്ഞ ദിനം വിജയദിനമായി ആചരിക്കുവാനും തീരുമാനിച്ചു.

കോട്ടോപ്പാടത്ത് നടന്ന ആഹ്ലാദ പ്രകടനത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, അസൈനാര്‍ മാസ്റ്റര്‍, സി.ജി രമേശ്, എം ഉമ്മര്‍, കെ.പി ഉമ്മര്‍, റഷീദ് മുത്തനില്‍, മുനീര്‍ താളിയില്‍, മനാഫ് കോട്ടോപ്പാടം, എ.കെ കുഞ്ഞയമ്മു, ഷൗക്കത്ത് പുറ്റാനിക്കാട്, സിജാദ് അമ്പലപ്പാറ, അക്കര മുഹമ്മദ്, റാഷിഖ് കൊങ്ങത്ത്, മുനീര്‍ അക്കര, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര, വൈസ് പ്രസിഡണ്ട് ശശികുമാര്‍ ഭീമനാട്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കെ, ജന പ്രതിനിധികളായ വി പ്രീത, നിജോ വര്‍ഗ്ഗീസ്, ഹംസ മാസ്റ്റര്‍ കെ, നസീമ എ, കെ വിനീത, റുബീന സി, സി.കെ സുബൈര്‍, കെ.ടി അബ്ദുള്ള, റഷീദ പി, ഒ ഇര്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال