അജ്മീര്‍ ഉറൂസ് നാളെ

മണ്ണാര്‍ക്കാട്: കരിമ്പ ദാറുല്‍ ഹസനാത്തില്‍ ശനിയാഴ്ച മതപ്രഭാഷണവും, അജ്മീര്‍ ഉറൂസും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മാരായ മംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും.കെ.പി.മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അധ്യക്ഷത വഹിക്കും. സയ്യിദ് യാസീന്‍ ജിഫ്രി കല്ലടിക്കോട് പങ്കെടുക്കുമെന്ന് ഭാരവാഹികളായ ജാബിര്‍ സഖാഫി മപ്പാട്ടുകര,ഹംസക്കുട്ടി ബാഖവി,മൊയ്ദീന്‍ കുട്ടി ബാഖവി, അമാനുള്ള കിളിരാനി,അഷ്റഫ് എന്നിവര്‍   വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال