മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ താഴെ വീണ മധ്യവയസ്‌കന്‍ മരിച്ചു

മണ്ണാര്‍ക്കാട്: മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോട്ടോപ്പാടം തിരുവിഴാംകുന്ന് പൂളക്കുന്ന് ഇരിക്കാലിക്കല്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് (50) ആണ് മരിച്ചത്.  ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുകളിലേക്ക് വീണിരുന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: സിയാദ്, ഷെഹന ഷെറിന്‍, ഷെഹ്മ.
Previous Post Next Post

نموذج الاتصال