വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി മരിച്ചു

ശ്രീകൃഷ്ണപുരം: എലിവിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന 2 വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു.  കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി  തലയാനി വീട്ടിൽ ശ്രുതിയാണ് (18) മരിച്ചത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ഇവരോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച  പ്ലസ് വൺ വിദ്യാർഥിനിയായ അംബേദ്കർ കോളനിയിലെ തലയാനി വീട്ടിൽ സനുഷ (17) അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കളായ വിദ്യാർഥിനികൾ വിഷം കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും ശനിയാഴ്ച രാവിലെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രുതിയുടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post

نموذج الاتصال