ആലപ്പുഴ: ട്രയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി റെയില്‍വേ പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനിൽ എത്തിയ കൊച്ചുവേളി എക്സപ്രസിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആ ട്രെയിൻ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം– കായംകുളം പാസഞ്ചറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയിൽവേ അധികൃതർ പറഞ്ഞു
ട്രെയിൻ മാറിക്കയറാൻ ശ്രമം: പാളത്തിൽ വീണ് യുവതിക്കു ദാരുണാന്ത്യം
byഅഡ്മിൻ
-
0