മണ്ണാർക്കാട്: വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിൻ കല്ലടി ഹയർസെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ചു. കുമരംപുത്തൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗഹൃദ ക്ലബ്ബാണ് കല്ലടിയിൽ കാമ്പയിൻ സംഘടിപ്പിച്ചത്.
15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് 'വിവ കേരള' കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇരുന്നൂറോളം പെൺകുട്ടികളെ പരിശോധിച്ചതിൽ ഏകദേശം 20 ഓളം കുട്ടികൾക്ക് നേരിയ തോതിൽ അനീമിയ ഉള്ളതായി കണ്ടെത്തി. ഈ കുട്ടികൾക്ക് എഫ് എച്ച് സിയുടേയും ആശാവർക്കർമാരുടേയും സഹായത്തോട് കൂടി അയേൺ ഗുളികകൾ നൽകുന്നതാണെന്ന് കുമരംപുത്തൂർ എഫ് എച്ച് സി അറിയിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഷെഫീഖ് റഹിമാൻ, സൗഹൃദ കോർഡിനേറ്റർ രോഷ്ണി ദേവി, എഫ് എച്ച് സി അംഗങ്ങൾ, സൗഹൃദ അംഗങ്ങൾ എന്നിവർ പങ്കെടുത്തു