ഷോളയൂർ: രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയ ഷോളയൂർ ഗവ: ട്രൈബൽ ഹൈ സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. ഷോളയൂർ സബ്, ഇൻസ്പെക്ടർ ഫൈസൽ കോറോത്ത് അഭിവാദ്യം സ്വീകരിച്ചു. ഷോളയൂർ ഡെ. റേഞ്ച് ഓഫീസർ സജി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. 10 വർഷം കമ്മ്യൂണിറ്റി പോലിസ് ഓഫിസർ ആയി സേവനമനുഷ്ടിച്ച വി. കെ രംഗസ്വാമി മാഷിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു പെട്ടിക്കൽ, വാർഡ് മെമ്പർ ലതകുമാരി, പ്രധനാധ്യാപകൻ രവിചന്ദ്രൻ , പിടിഎ പ്രസിഡൻറ് രംഗസ്വാമി, സ്റ്റാഫ് സെക്രട്ടറി vk രംഗസ്വമി, മദർ പിടിഎ കാളിയമ്മ തുടങ്ങിയവർ പങ്കെടുത്തു.