മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. നമ്പിയംകുന്ന് സ്വദേശി ഷെരീഫാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ട്യൂഷനായി പോകവെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം. സംഭവസ്ഥലത്തെ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോവകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. എസ്.ഐ. സി.എ. സാദത്ത്, പോലീസുകാരായ വിനോദ് വി. നായർ, പ്രഭാകരൻ, സൗദ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.