വിരണ്ടോടിയ കന്നുകാലി കാറിലിടിച്ച് അപകടം; ഒരാൾ മരിച്ചു

 ഫോട്ടോ കടപ്പാട്: ആക്സിഡണ്ട് റസ്ക്യൂ

കല്ലടിക്കോട്: ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ കന്നുകാലി കാറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ  മരിച്ചു. സത്രംകാവ് മുണ്ടേക്കോട് വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ ഹരിദാസനാണ്‌ (44) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ദേശീയപാത കാഞ്ഞിക്കുളം സത്രംകാവിനു സമീപമായിരുന്നു സംഭവം. കന്നുകാലികളെ കയറ്റി പോയിരുന്ന ലോറി റോഡിന്റെ വശത്ത് നിർത്തി പോത്തുകളെ മറ്റൊരു വണ്ടിയിലേയ്ക്ക് കയറ്റുന്നതിനിടെ റോഡിന്റെ മറു ഭാഗത്തേയ്ക്ക് വിരണ്ടോടിയ പോത്ത്  ഒരുകാറിലിടിച്ചു. ഈ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. 
ഇരുകാറുകൾക്കുമിടയിൽ ബൈക്ക് അകപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് വേലിക്കാടുനിന്നു സത്രംകാവ് ഭാഗത്തേക്ക് വരികയായിരുന്നു.


ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിനടിയിൽപ്പെട്ട ഹരിദാസനെ നാട്ടുകാർചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് പോലീസ് സ്ഥലത്തെത്തി. ഹരിദാസൻ കെട്ടിടനിർമാണത്തൊഴിലാളിയാണ്. അമ്മ: കല്യാണി. ഭാര്യ: അനിത. മക്കൾ: രജിൻ, അശ്വനി.
Previous Post Next Post

نموذج الاتصال