മണ്ണാർക്കാട്: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ പോലീസും, പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസയിൽ വെച്ച് കാറിൽ കടത്തിയ 16 ഗ്രാം മെത്താഫെറ്റമിനുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു
മുഹമ്മദ് സാലിഹ് (29), കാട്ടുകുളം , അലനെല്ലൂർ
ഷെറീഫ് (41), വലങ്ങാടൻ വീട്, അലനെല്ലൂർ
യാക്കൂബ് (29) കാട്ടുകുളം, അലനെല്ലൂർ
സെയ്നുദ്ധീൻ (37), തെക്കൻ വീട്, കാട്ടുകുളം , അലനെല്ലൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. മണ്ണാർക്കാട് ഭാഗത്തെ ലഹരി വില്പന ശൃംഖലയിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു . ലഹരി മരുന്നിൻ്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് IPS ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്