നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു; അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഗതാഗത തടസ്സം നീക്കി

മണ്ണാർക്കാട്:  കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് ചരക്ക് ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു.  പാതിരാത്രി 12 30നോടടുത്താണ് സംഭവം. മണ്ണാർക്കാട് നിന്നും മഞ്ചേരിയിലേക്ക് മൈദ കയറ്റി പോകുകയായിരുന്ന മഹേന്ദ്ര ലോറിയാണ് പട്ടി ചാടിയതിനെ തുടർന്ന്  നിയന്ത്രണം വിട്ട് റോഡ് സൈഡിലേക്ക് മറിഞ്ഞത്. ഡ്രൈവർ നിഷാദ് പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും  സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ T ജയരാജൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. തുടർന്ന് വേറെ മിനിലോറി വരുത്തി നാട്ടുകാരുടെ സഹായത്തോടെ ചാക്കുകൾ അതിൽ കയറ്റിയ ശേഷം സേനയുടെ റോപ്പ് ഉപയോഗിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ മറിഞ്ഞ വാഹനം നിവർത്തി ഗതാഗത തടസ്സം നീക്കി. ഫയർ ആൻഡ് റിസ്ക്യൂ ഓഫീസേഴ്സ് ആയ ശ്രീജേഷ്, സജിത്ത് M.വി സുരേഷ് കുമാർ ഹോം ഗാർഡ്  അൻസൽ ബാബു ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർ രാഹുൽ എന്നിവർ ഉദ്യമത്തിൽ പങ്കെടുത്തു.  മണ്ണാർക്കാട് പോലീസ്  സംഭവസ്ഥലം സന്ദർശിച്ചു.        
 
പാതിരാത്രിയിലും ഓടിയെത്തിയ ചെറുപ്പക്കാരായ നാട്ടുകാരുടെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു എന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. 
Previous Post Next Post

نموذج الاتصال