പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായി; അപമാനത്താല്‍ മകന്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം
പാലക്കാട്:  പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം നടന്നത്. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പൊലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال