ലോറികൾ കൂട്ടിയിടിച്ച് അപകടം

മണ്ണാർക്കാട് :  കുമരംപുത്തൂർ മേലേചുങ്കത്ത് ലോറികളും കാറും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ നാട്ടുകാരാണ് പുറത്തെടുത്തത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കുമരംപുത്തൂർ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയും എതിർദിശയിൽ വരികയായിരുന്ന സിമന്റ് ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുൻവശം തകർന്നു.

ഇതിനിടെ പിറകിലായി വരികയായിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലും ഇടിച്ചു. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് മഴയുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ മണ്ണാർക്കാട് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു
Previous Post Next Post

نموذج الاتصال