അട്ടപ്പാടി: അട്ടപ്പാടി പലകയൂരിൽ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക് (21) ആണ് മരിച്ചത്. ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇന്ന് ഉച്ച ഒരു മണിയോടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാർത്തിക് ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.
ഭവാനിപ്പുഴ പ്രദേശത്ത് പരിചയമില്ലാത്ത ആളുകൾ പലപ്പോഴും അപകടങ്ങളിൽപ്പെടാറുണ്ട്. പഞ്ചായത്തുകൾ നിർദേശം നൽകുന്നുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല.