കല്ലടിക്കോട്: ദേശീയപാത കരിമ്പയിൽ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 4.45 നായിരുന്നു അപകടം.അങ്ങാടികാട് കളത്തിൽ സുപ്രഭാതം രാജഗോപാലിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. വീടിന്റെ ഒരു വശം തകർന്നു . പാലക്കാടിലേക്ക് വരുകയായിരുന്ന കണ്ടയ്നർ ലോറി സിമന്റ് ലോറിയിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ പനയംപാടം ഇറക്കത്തിലാണ് ഈ അപകടം നടന്നത് അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചത്.മഴ പെയ്താൽ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ് ഈ റോഡിൽ.
കരിമ്പയിൽ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി
byഅഡ്മിൻ
-
0