കല്ലടിക്കോട്: ഓട്ടോറിക്ഷയിടിച്ച് മിനിലോറി ഡ്രൈവർക്ക് പരിക്ക്. എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.35 നായിരുന്നു സംഭവം. തടി കയറ്റിവന്ന മിനിലോറി ഡ്രൈവർ വാഹനം സൈഡിൽ നിർത്തി ഇറങ്ങുമ്പോൾ ഓട്ടോറിക്ഷ വന്ന് ഇടിക്കുകയായിരിന്നു. ഇയാളെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു