മണ്ണാർക്കാട്: എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് കപ്പയും മീൻകറിയും. കപ്പയും കൂടെ നല്ല എരിവുള്ള മീൻകറിയും കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.
രുചിയൊട്ടും കുറയാതെ, വീണ്ടും കഴിക്കാൻ കൊതിക്കുന്ന രൂപത്തിൽ കപ്പയും മീൻകറിയും തയ്യാറാക്കി ഏവരുടെയും ഹൃദയം കീഴടക്കുകയാണ് ഒസ്ലം ഹോട്ടലിലെ അബ്ദുറഹിമാൻക്കാ. രുചിയുടെ കാര്യത്തിൽ ഗ്യാരണ്ടിയാണ്. വേവിക്കാനുള്ള കപ്പ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധാലുവാണ് റഹ്മാൻക്ക.
ദിവസവും വൈകീട്ട് മൂന്ന് മണി മുതൽ 7 മണി വരെയാണ് ഒസ്ലം ഹോട്ടലിൽ കപ്പയും മീൻകറിയും ലഭിക്കുക. മീനിന് പകരം വേണമെങ്കിൽ ആവശ്യക്കാരുടെ ഇഷ്ടാനുസരണം ബീഫും ലഭിക്കും. ഇതിന് പുറമേ കഞ്ഞിയും, പോറാട്ടയും, ഊണും, ബിരിയാണിയും, പത്തിരിയും, നൂൽപ്പെട്ടും ചിക്കനും, ബീഫും, മുട്ടറോസ്റ്റുമെല്ലാം ഒസ്ലം ഹോട്ടലിൽ ലഭിക്കും.
രാവിലെ ഏഴ് മണി മുതൽ ഹോട്ടൽ പ്രവർത്തിച്ചു തുടങ്ങും. രുചിയൂറുന്ന കപ്പയും മീൻകറിയും കഴിക്കാൻ കൊതിയാവുന്നുണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട എം ഇ എസ് കല്ലടി കോളേജിനടുത്തുള്ള ഒസ്ലം ഹോട്ടലിലേക്ക് വൈകീട്ട് മൂന്ന് മണിക്ക് പോന്നോളൂ.. ഇവിടെ സാധനം റെഡിയാണ്