കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കല്ലടിക്കോട് സന്തോഷ്, ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. രണ്ട് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ പരിസരവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ പാലക്കാട് ജില്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.