മണ്ണാർക്കാട്: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ച കേസിൽ പാറശ്ശാല സ്വദേശി എബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലാണ് പാറശാല സ്വദേശി എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ എബിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്പാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന പേജ് അബിന്‍ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകള്‍.