കല്ലടിക്കോട്: ദേശീയ പാതയില്‍ തുടർച്ചയായി മൂന്നാം ദിവസവും വാഹനാപകടം. കരിമ്പ മുട്ടിക്കല്‍കണ്ടത്തില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്നംകോറ്റ് സ്വദേശി മോനിച്ചൻ, ബൈക്ക് ഓടിച്ചിരുന്ന അട്ടപ്പാടി താവളം സ്വദേശി ഷാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.15 നാണ് അപകടം നടന്നത്.
ദേശീയ പാതയില്‍ ചിറക്കല്‍പ്പടി മുതല്‍ മുണ്ടൂര്‍ വരെയുള്ള 28 കിലോ മീറ്ററിനുള്ളില്‍ സ്ഥിരം അപകടമേഖലയായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു
ശനിയാഴ്ച്ച കെഎസ്‌ആര്‍ടിസി ബസ് അടക്കം 6 വാഹനങ്ങളും ഞായറാഴ്ച്ച ക്വാളിസ് വാനും അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
ദേശീയപാതയിൽ ഇന്നും അപകടം
ദേശീയപാത ആര്യമ്പാവിൽ കൊമ്പം വളവിൽ രണ്ട് ബൈക്കുകൾ തമ്മിൽ ഇടിച്ച് അപകടം. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.