മണ്ണാർക്കാട്: മേലെ കൊടക്കാട് നയര പമ്പിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് പിന്നിൽ സ്വകാര്യബസിടിച്ച് ആറുപേർക്ക് പരിക്കേറ്റു. സി.ഐ. ഹബീബുള്ള, പോലീസുകാരായ ഓമൻദാസ് (37), അൻവർസാദത്ത് (52), ഹരീഷ് ലാൽ (32), പ്രസാദ് (40), സിനാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പട്രോളിങ്ങിനും വാഹനപരിശോധനയ്ക്കുമായി പാതയോരത്ത് നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് പിറകിൽ സ്വകാര്യബസ് നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് ജീപ്പിന് പിറകിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ പിൻഭാഗം തകർന്നു. ഈ സമയത്ത് പോലീസുകാർ ഉൾപ്പെടെയുള്ളവർ ജീപ്പിന് അകത്തായിരുന്നു അപകടസമയത്ത് മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
പോലീസ് ജീപ്പിന് പിന്നിൽ സ്വകാര്യ ബസിടിച്ചു; സിഐ അടക്കം ആറുപേർക്ക് പരിക്ക്
byഅഡ്മിൻ
-
0