തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മുംബെയിലെ പൻവേലിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബെയിലുള്ള മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെയാണ് കുട്ടികൾ പൻവേലിലെത്തിയത്. മൂന്ന് മണിയോടെ ഇവിടുത്തെ റോയൽ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനെത്തി. സംശയം തോന്നിയ ഹോട്ടൽ ഉടമ പരിചയമുള്ള മലയാളികളെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലെത്തിക്കും. തൃശൂർ കൂർക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്.
തൃശ്ശൂരിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളെ മുബൈയിൽ കണ്ടെത്തി
byഅഡ്മിൻ
-
0