മണ്ണാർക്കാട് : വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സ്രാമ്പിക്കൽ വീട്ടിലെ ഹംസപ്പ (50) ആണ് മരിച്ചത്. കമ്പിവേലിയിൽ നിന്നും ഷോക്കേറ്റതായാണ് അനുമാനം. കാരാകുറിശ്ശി വലിയട്ടയിൽ സ്വകാര്യവ്യക്തിയുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത്. പന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നതായി അറിയുന്നു. ഈ തോട്ടത്തിലെ അടയ്ക്ക കരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ