മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ 13ാം വാർഡിൽ പറശ്ശേരി ഹംസ പൊതിയലിന്റെ ഓടുമേഞ്ഞ വീടിന് തീപ്പിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഗൃഹോപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു. ഉദ്ദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് സംശയിക്കുന്നു. വിവരമറിയിച്ച ഉടനെ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ C സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ സേന ഉദ്ദേശം 30 മിനിറ്റുകൊണ്ട് തീ നിശ്ശേഷം അണച്ചു. പൊതിയിൽ ഉസ്മാൻ എന്നയാളുടെ തൊട്ടടുത്ത വീട്ടിലേക്ക് തീ പടർന്നത് വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. ആൾ അപായം ഇല്ല. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ R രാഹുൽ, G അജീഷ്, C റിജേഷ്, M രമേഷ്, KM നസീർ, ഹോം ഗാർഡ് N അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.