ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറിൽ ചാടി ആത്മഹത്യ ശ്രമം; ഭാര്യ അറസ്റ്റില്‍

മണ്ണാർക്കാട്: കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭാര്യ ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു.  ഇന്നലെയാണ് പ്രഭാകരൻ നായരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച പ്രഭാകരൻനായർ ഏറെ നാളുകളായി അൾഷിമേഴ്സ് രോഗത്തിന് ചികിത്സ തേടുന്നയാളാണ്. 

ഈ മാസം അഞ്ച് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ശാന്തകുമാരി പൊലീസിന് നല്‍കിയ മൊഴി. ശാന്തകുമാരിയും പ്രഭാകരനും തമ്മിൽ പ്രശ്നമുണ്ടായതിന് പിറകെയാണ് ശാന്തകുമാരി ഭർത്താവിനെ കൊലപ്പെടുത്തുന്നത്. അടുത്ത ദിവസം കുറ്റബോധത്താൽ  കിണറിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് കണ്ട നാട്ടുകാര്‍ അഗ്നശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ രക്ഷിച്ചതിന് ശേഷമാണ്. പ്രഭാകരൻ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരൻ നായരുടെ പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ സംശയം തോന്നി. പിന്നീട് ശാന്തകുമാരിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ശാന്തകുമാരിയെ കടമ്പഴിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു
Previous Post Next Post

نموذج الاتصال