അനുശോചനം രേഖപ്പെടുത്തി

മണ്ണാർക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമന്റെ നിര്യാണത്തിൽ കെ ജെ യു മണ്ണാർക്കാട് മേഖല, യൂണിറ്റ് കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി. 
പ്രസ് ക്ലബിൽ ചേർന്ന അനുശോചന യോഗത്തിൽ  ജില്ല പ്രസിഡന്റ് സി എം സബീറലി അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് വിക്രമന്റെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് സബീറലി പറഞ്ഞു.  
മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ, യൂണിറ്റ് പ്രസിഡന്റ് എ.രാജേഷ്, യൂണിറ്റ് സെക്രട്ടറി അനിൽ സി, അബ്ദു റഹ്മാൻ ,വി കെ അജയൻ, അഷ്റഫ് ചന്ദ്രിക, അബ്ദുൽ ഹാദി അറയ്ക്കൽ, മധു, കെ.പി അഷ്റഫ്. സെയ്തലവി എന്നിവർ പ്രസംഗിച്ചു.
കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികെയായിരുന്നു വിക്രമൻ സാറിന്റെ അപ്രതീക്ഷിത വിയോഗം

കെ ജെ യു സ്ഥാപകാംഗമാണ്. 1999 ൽ പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.ആർ. ചുമ്മാർ പുരസ്കാരം ലഭിച്ചു. പി.സീതയാണ് ജീവിതപങ്കാളി. 

1956 ഡിസംബർ 12 ന്  മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ  മകനായി ജനിച്ചു, സി പി ഐ നേതാവും ആയിരുന്നു സഖാവ് യു വിക്രമൻ.ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
Previous Post Next Post

نموذج الاتصال