തൃത്താല: ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല മറ്റ് ആരുടെ വീട്ടിലും ഇനി മുതൽ മോഷ്ടിക്കാൻ പോവരുത്. നല്ലതായി പെരുമാറാൻ ശ്രമിക്കണം. തന്റെ വീട്ടിൽ കയറി മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായതിനെ തുടർന്ന് തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള ടീച്ചറുടെ വൈകാരിക പ്രകടനം കണ്ട് കള്ളനും മനസ്സിൽ കുറ്റബോധം നിറഞ്ഞു കാണും എന്ന് ഉറപ്പാണ്. തെറ്റ് കണ്ടാൽ തിരുത്തിക്കുകയും നേർവഴി കാണിച്ചു കൊടുക്കുകയും ചെയ്യുന്ന അധ്യാപക വൃത്തിയുടെ നേർചിത്രമായിരുന്നു ആ സമയം അവിടെ ദൃശ്യമായത്. കഴിഞ്ഞ ദിവസം നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തൃത്താല പൊലീസ് തെളിവെടുപ്പിനെത്തിച്ച കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്.
മുത്തുലക്ഷ്മിയുടെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് ഇസ്മയില്‍ കവര്‍ച്ചയ്ക്ക് കയറിയത്. തുടര്‍ കവര്‍ച്ച നടത്തിയതിന് കഴിഞ്ഞദിവസമാണ് ഇസ്മയിലിനെ തൃത്താല പൊലീസ് പിടികൂടിയത്