കോട്ടോപ്പാടം: മതിൽ തകർത്ത് അടുത്ത വളപ്പിലെ പൊട്ടക്കിണറ്റിലേക്ക് തല കീഴായി വീഴാറായ കാർ അഗ്നിശക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തു കോട്ടോപ്പാടം ഓങ്ങല്ലൂർ വീട്ടിലെ മുഹമ്മദലിയുടെ വാഗൺ ആർ കാറാണ് അപകടത്തിൽ പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും എത്തിയ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സജിത് മോൻ K യുടെ നേതൃത്വത്തിൽ എത്തിയ സേന നാട്ടുകാരുടെ കൂടി സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു. വാഹനം വീട്ടിലേക്ക് കയറ്റുമ്പോഴാണ് അപകടം സംഭവിച്ചത്. വണ്ടിയിൽ ഉണ്ടായിരുന്നയാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.. സേനാംഗങ്ങളായ C റിജേഷ്, M രമേഷ്, R രാഹുൽ, G അജീഷ്, N അനിൽ കുമാർ, KM നസീർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.