വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്

മണ്ണാർക്കാട്: വിയ്യക്കുറുശ്ശി വളവിൽ വെച്ച് നടന്ന വാഹനാപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കരിമ്പ സ്വദേശിനി ഷൈലക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഷൈല സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവതിയുടെ കാലിന് സാരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവരെ ആദ്യം മദർ കെയറിലും പിന്നീട് വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണ അൽ ശിഫ ഹോസ്പിറ്റലിലേക്കും മാറ്റി
Previous Post Next Post

نموذج الاتصال